Connect with us

Kerala

മുഖ്യമന്ത്രി നാളെ ഡല്‍ഹിയിലേക്ക്

Published

|

Last Updated

oommenchandiതിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കര്‍ണാടക മുഖ്യമന്ത്രിയുമായി ചര്‍ച്ചക്ക് ഇന്നു ബംഗളൂരുവിലേക്കു പോകും. വയനാട് വഴിയുള്ള രാത്രി യാത്രാവിവാദം, മഅ്ദനിയുടെ പ്രശ്‌നം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.
നാളെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കും. സംസ്ഥാനത്തെ വിവിധ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിനു മുമ്പാകെ അവതരിപ്പിക്കുന്നതിനാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയിലെത്തുന്നത്. കേരളത്തിലെ കോണ്‍ഗ്രസിലേയും യു ഡി എഫിലേയും പ്രശ്‌നങ്ങള്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തിയേക്കും. ഇതിനിടെ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കാനിരുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യാത്ര മാറ്റിവെച്ചു.