Connect with us

International

ഇറാനെ രൂക്ഷമായി വിമര്‍ശിച്ച് നെതന്യാഹു

Published

|

Last Updated

ന്യൂയോര്‍ക്ക്: ആണവോര്‍ജ വിഷയത്തില്‍ വ്യത്യസ്തമായ നിലപാടുകള്‍ സ്വീകരിച്ച ഇറാനെതിരെ രൂക്ഷ വിമര്‍ശവുമായി ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹൂ. ഇറാനുമായി സഹകരിക്കാനുള്ള യു എസ് നീക്കത്തെ നെതന്യാഹു കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. യു എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ശക്തമായ പരാമര്‍ശം ഉന്നയിച്ചത്. മുന്‍ ഇറാന്‍ പ്രസിഡന്റ് അഹ്മദ് നജാദ് ചെന്നായയുടെ വസ്ത്രം ധരിച്ച ചെന്നായ തന്നെയായിരുന്നെങ്കില്‍ ആട്ടിന്‍ത്തോലണിഞ്ഞ ചെന്നായയാണ് റൂഹാനിയെന്ന് നെതന്യാഹു കുറ്റപ്പെടുത്തി. ഇറാനുമായി സൗഹൃദത്തിലെത്താനുള്ള അമേരിക്കയുടെ നീക്കം ഇസ്‌റാഈലിനെ ചൊടിപ്പിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
“ഇറാന്റെ ആണവോര്‍ജ വിഷയത്തില്‍ നിലപാടുകള്‍ മാറ്റുകയില്ല. ഈ വിഷയത്തില്‍ ഇറാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ആണവോര്‍ജ ആയുധങ്ങള്‍ വികസിപ്പിക്കാന്‍ ഇറാനെ അനുവദിക്കുകയില്ല. ഈ വിഷയത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ടു പോയാലും പ്രശ്‌നമില്ല.” നെതന്യാഹു പറഞ്ഞു.

---- facebook comment plugin here -----

Latest