Connect with us

Gulf

ദുബൈ മറീന ലോകത്തിലെ ഉയരം കൂടിയ ബ്ലോക്ക്‌

Published

|

Last Updated

ദുബൈ: ലോകത്തിലെ ഉയരം കൂടിയ ബ്ലോക്കായി ദുബൈ മറീന തിരഞ്ഞെടുക്കപ്പെട്ടു. ചൈനയെ മറികടന്നാണ് ദുബൈ മെഗാഡോള്‍ എന്ന നേട്ടം കരസ്ഥമാക്കിയത്. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ഉയരം കൂടിയ ടവറുമെല്ലാം സ്ഥിതിചെയ്യുന്നതും ദുബൈ നഗരത്തിലാണ്.
ഉയരം കൂടിയ 14 മുതല്‍ 20 വരെ കെട്ടിടങ്ങളുടെ തൊട്ടുതൊട്ടായുള്ള സാന്നിധ്യമാണ് ദുബൈ മറീനക്ക് നേട്ടം കൈവരാന്‍ ഇടയാക്കിയത്. ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫക്കൊപ്പം 414 മീറ്റര്‍ ഉയരമുള്ള പ്രിന്‍സസ് ടവര്‍, 355 മീറ്റര്‍ ഉയരമുള്ള ജെ ഡബ്ലിയു മാരിയട്ട് മാര്‍ക്വിസ്, ഇന്‍ഫിനിറ്റി ടവര്‍ എന്നിവയും സ്ഥിതിചെയ്യുന്നത് ദുബൈയിലാണ്. ലോകത്തിലെ 90 ഡിഗ്രി ചെരിഞ്ഞു നില്‍ക്കുന്ന ഏറ്റവും വലിയ കെട്ടിടമാണ് ഇന്‍ഫിനിറ്റി ടവര്‍.
ദുബൈയില്‍ 1,881 ഉയരം കൂടിയ കെട്ടിടങ്ങളുണ്ടാവുമെന്നാണ് എംപോറിസ് ഡാറ്റ വ്യക്തമാക്കുന്നത്. ഇതില്‍ 856 എണ്ണം പൂര്‍ത്തിയായി. 627 എണ്ണം നിര്‍മിക്കാനുള്ള പരിശ്രമത്തിലാണ്. 355 എണ്ണത്തിന്റെ പണി പൂരോഗമിക്കുന്നു. 42 എണ്ണത്തിന്റെ പണി ഒന്നുമായിട്ടില്ല, ഒരു കെട്ടിടം ഇടിച്ചു നിരത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ 909 ഉയരമുള്ള കെട്ടിടങ്ങളും 448 അംബരചുംബികളും നഗരത്തിലുണ്ടാവും.