പാലിയേക്കരയില്‍ വര്‍ധിപ്പിച്ച ടോള്‍ നിരക്ക് പിന്‍വലിച്ചു

Posted on: October 2, 2013 6:48 am | Last updated: October 3, 2013 at 12:29 am
SHARE

toll pirivu

തൃശൂര്‍: ഇടപ്പള്ളി മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇന്നലെ വര്‍ധിപ്പിച്ച ടോള്‍ നിരക്കുകള്‍ പിന്‍വലിച്ചു. യുവജനസംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നിരക്ക് വര്‍ധന പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് യോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അഞ്ച് ശതമാനം മുതല്‍ 30 ശതമാനം വരെയാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നത്. അറ്റക്കുറ്റപ്പണികള്‍ക്കായി നിരക്കുകള്‍ വര്‍ധിപ്പിക്കില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉറപ്പ് കാറ്റില്‍പ്പറത്തിയാണ് നിരക്ക് വര്‍ധിപ്പിച്ചത്.

കാര്‍, ജീപ്പ്, വാന്‍ എന്നിവക്ക് 90 രൂപയില്‍ നിന്ന് 95 രൂപയായാണ് ടോള്‍നിരക്ക് വര്‍ധിപ്പിച്ചത്. ചെറുകിട വാഹനങ്ങള്‍ക്ക് 155 രൂപയില്‍ നിന്ന് 165 രൂപയായും ചരക്ക് വാഹനങ്ങള്‍ക്ക് 315 രൂപയില്‍ നിന്ന് 330 രൂപയായും മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍ക്ക് 505 രൂപയില്‍ നിന്ന് 530 രൂപയായുമാണ് വര്‍ധന.