ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അഗതി അനാഥ മന്ദിരങ്ങളിലേക്ക്

Posted on: October 1, 2013 1:00 am | Last updated: October 1, 2013 at 1:39 am

കോഴിക്കോട്: ഓര്‍ഫനേജ് അഡോപ്ഷന്‍ പ്രോഗ്രാം എന്ന നൂതന പദ്ധതിയിലൂടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനങ്ങള്‍ അഗതി അനാഥ മന്ദിരത്തിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇന്നലെ ചൈല്‍ഡ് ലൈന്‍ ഫാറൂഖ് കോളജില്‍ സംഘടിപ്പിച്ച റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മീറ്റിലാണ് തീരുമാനം. റിസോഴ്‌സ് ഓര്‍ഗനൈസേഷന്‍ മീറ്റ് അസോസിയേഷന്‍ ഓഫ് ഓര്‍ഫനേജസ് ആന്‍ഡ് ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്യൂഷന്‍സ് കേരളയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി കെ പരീക്കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഇ പി ഇമ്പിച്ചിക്കോയ, സയ്യിദ് കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, സി ആലിക്കോയ, ഖമറുദ്ദീന്‍ പരപ്പില്‍, എം ഫസലുറഹ്മാന്‍, മുഹമ്മദലി എം പി, പി കുഞ്ഞോയി, സംബന്ധിച്ചു. തുടര്‍ന്ന് നടന്ന ശില്‍പ്പശാലയില്‍ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ പ്രിന്‍സ് അബ്രഹാം, റാഷിദ് കള്ളിവയല്‍ ക്ലാസെടുത്തു.