എസ് വൈ എസ് ഹാജിമാര്‍ ഇന്ന് മദീനയിലേക്ക്

Posted on: October 1, 2013 12:33 am | Last updated: October 1, 2013 at 12:33 am

മക്ക: മക്ക: എസ് വൈ എസിന് കീഴില്‍ കേരളത്തില്‍ നിന്ന് എത്തിയ ഹാജിമാര്‍ ഇന്ന് മദീനയിലേക്ക് പുറപ്പെടും. കഴിഞ്ഞ 12ന് മക്കയില്‍ എത്തിയ ഹാജിമാര്‍ ഉംറ പൂര്‍ത്തീകരിച്ചും ജിഅ്‌റാന, തന്‍ഈം, ജബലുന്നൂര്‍, ജബലുസൗര്‍, ജന്നതുല്‍ മുഅല്ല തുടങ്ങിയ പുണ്യസ്ഥലങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയുമാണ് മദീനയിലേക്ക് പുറപ്പെടുന്നത്. മദീനയിലെ സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി ദുല്‍ഖഅദ് അഞ്ചിന് ശേഷം ദുല്‍ഖുലൈഫയില്‍ നിന്ന് ഹജ്ജിന് ഇഹ്‌റാം ചെയ്ത് മക്കയിലേക്ക് പുറപ്പെടും. സംഘത്തിന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. അമീര്‍ ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാരും കോഡിനേറ്റര്‍ മൊയ്തു സഖാഫിയുമാണ് ഈ കൊല്ലത്തെ ഹജ്ജ് സംഘത്തെ നയിക്കുന്നത്.

ALSO READ  എസ് വൈ എസ് സ്ഥാപക ദിനാചരണം നടത്തി