മയക്കുമരുന്ന് വില്‍പ്പന: ദുബൈയില്‍ യുവാവ് പിടിയില്‍

Posted on: September 30, 2013 8:00 pm | Last updated: September 30, 2013 at 8:39 pm

ദുബൈ: ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന യുവാവിനെ ദുബൈ പോലീസ് പിടികൂടി. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്.
ദുബൈയിലെ ഒരു ഹോട്ടലില്‍ മുറിയെടുത്താണ് ഇയാള്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നത്. താമസ സ്ഥലത്തും കാറിലും നടത്തിയ തിരച്ചിലില്‍ വില്‍പ്പനക്കു കരുതിയ മയക്കുമരുന്ന് പോലീസ് കണ്ടെടുത്തു.
ഇയാളുടെ മറ്റൊരു താമസ സ്ഥലമായ ജുമൈറ ലേക് ടവറിലെ ഫഌറ്റിലും പോലീസ് പരിശോധന നടത്തി. മയക്കുമരുന്ന് നിറച്ച പൊതികള്‍ ഇവിടെ നിന്നും പോലീസ് കണ്ടെടുത്തു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് ലഹരി വസ്തുക്കള്‍ തൂക്കി നല്‍കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് തുലാസുകളും പിടിച്ചെടുത്തവയില്‍പ്പെടും. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാളെ കോടതിയില്‍ ഹാജരാക്കി.