നോം പെന്‍: കംബോഡിയയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 30 പേര്‍ മരിച്ചു. മെകോംഗ് നദി കരകവിഞ്ഞ് ഒഴുകുകയാണ്. 9,000 കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. ഒരുലക്ഷം ഹെക്ടര്‍ നെല്‍കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചു. മരിച്ചവരില്‍ നാല് സിറിയന്‍ വംശജരും ഉള്‍പ്പെടുന്നുണ്ട്. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.