പരാതികള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടെ ഇന്ന് യു ഡി എഫ് യോഗം

Posted on: September 30, 2013 10:10 am | Last updated: September 30, 2013 at 10:10 am

udfതിരുവനന്തപുരം: മുഖ്യകക്ഷിയിലെ ആഭ്യന്തരകലഹത്തിനും ഘടകകക്ഷികളുടെ പരാതികള്‍ക്കുമിടയില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് യോഗം ചേരുന്നത്. രണ്ട് മാസത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് യോഗം ചേരുന്നത്.

ഇന്നലെ സോണിയാഗാന്ധിയെ കണ്ട ഘടകകക്ഷികള്‍ മുന്നണിയില്‍ പ്രശ്‌നങ്ങളുണ്ട് എന്ന് ധരിപ്പിച്ചിരുന്നു. കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസമുണ്ട് എന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നും മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു. രമേശ് ചെന്നിത്തലയെ മന്ത്രിസഭയിലേക്ക് എടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം വിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍ മുന്നണിയില്‍ ലീഗിന്റെയും കേരളാ കോണ്‍ഗ്രസ് എം ന്റെയും ആധിപത്യമാണെന്ന് സിഎം പി, ജെ എസ് എസ് എന്നീ ചെറു ഘടകകക്ഷികള്‍ പരാതിപ്പെട്ടിരുന്നു.