Ongoing News
എന്‍. ശ്രീനിവാസന്‍ വീണ്ടും ബി സി സി ഐ പ്രസിഡന്റ്

ചെന്നൈ: ബി സി സി ഐ പ്രസിഡന്റായി എന്‍ ശ്രീനിവാസന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ നടന്ന ബി സി സി ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ എതിരില്ലാതെയാണ് ശ്രീനിവാസന്‍ തെരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സുപ്രീംകോടതിയുടെ വിലക്കുള്ളതിനാല്‍ അദ്ദേഹത്തിന് ചുമതലയേല്‍ക്കാനാകില്ല.
ഐ പി എല്‍ വാതുവയ്പ് ആരോപണത്തില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന്‍ കുറ്റാരോപിതനായ പശ്ചാത്തലത്തില്‍ അന്തിമ കോടതി വിധിയുണ്ടാകുംവരെ ശ്രീനിവാസനു പ്രസിഡന്റിന്റെ ചുമതല നിര്‍വഹിക്കാനാകില്ലെന്നാണ് സുപ്രീംകോടതി വിധി. ശ്രീനിവാസനെ ബി സി സി ഐയുടെ ഭാരവാഹിയായി മത്സരിക്കുന്നതില്‍ നിന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി. ഒത്തുകളി വിവാദമുയര്‍ന്നതോടെ ബി സി സി ഐ പ്രസിഡന്റുസ്ഥാനത്തുനിന്ന് മാറിനില്‍ക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു. ഇതിനിടെ മെയ്യപ്പന് ക്ലീന്‍ ചിറ്റ് നല്‍കിയ ബി സി സി ഐ സമിതി റിപ്പോര്‍ട്ടിന്റെ ചുവടുപിടിച്ച് തിരികെ എത്താന്‍ നോക്കിയെങ്കിലും ഇതും വിഫലമായിരുന്നു.