ക്രിമിനലുകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

Posted on: September 29, 2013 11:17 am | Last updated: September 29, 2013 at 11:17 am

dgpതിരുവനന്തപുരം: സംസ്ഥാനത്തെ ക്രമിനലുകളുടെ ഡേറ്റാ ബാങ്ക് തയാറാക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം. ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍ക്ക് അയച്ച സന്ദേശത്തിലാണ് ഡി ജി പി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

സാമ്പത്തിക കുറ്റകൃത്യ പശ്ചാത്തലമുള്ള പലരും മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നും ഡി ജി പി കത്തില്‍ വ്യക്തമാക്കുന്നു. രഹസ്യാന്വേഷണ വിഭാഗം മേധാവി ടി പി സെന്‍കുമാറിന്റെ നിര്‍ദേശമനുസരിച്ചാണ് ഡി ജി പി കത്തയച്ചിരിക്കുന്നത്. ഈ മാസം ഒന്‍പതിനാണ് എസ് പിമാര്‍ക്ക് ഡി ജി പി കത്തയച്ചത്. സോളാര്‍ കേസിന്റെ പശ്ചാത്തലത്തിലാണ് നീക്കം.