ദോഹയില്‍ ഭൂമി താഴ്ന്നത് ടാങ്കിലെ പൊട്ടിത്തെറി മൂലം

Posted on: September 29, 2013 8:33 am | Last updated: September 29, 2013 at 7:34 pm

ദോഹ : ദോഹയിലെ സി റിംഗ് റോഡില്‍ പൊടുന്നനെ ഭൂമി താഴ്ന്നതു സമീപത്തെ പെട്രോള്‍ ടാങ്കിനകത്തുണ്ടായ പൊട്ടിത്തെറി മൂലമാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. മുന്തസ സിഗ്‌നലിലെ അന്ദുലസ് പെട്രോള്‍ പമ്പിനു സമീപം സുപ്രധാന പാതയോട് ചേര്‍ന്ന ഭാഗത്ത് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ഉഗ്രശബ്ദത്തോടെ ഭൂമിയില്‍ ഗര്‍ത്തം രൂപപ്പെടുകയും കാറുകള്‍ ഭൂമിയില്‍ താഴുകയും ചെയ്തിരുന്നു. പ്രധാന പാതക്കരികിലെ തിരക്കുള്ള സ്ഥലത്ത് പൊടുന്നനെയുണ്ടായ സംഭവം ജനങ്ങളില്‍ പരിഭ്രാന്തിയും ആശങ്കയും പരത്തിയിരുന്നു. സംഭവത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും പരിസരത്തെ പള്ളിയുള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് അല്ലറ ചില്ലറ കേടുപാടുകള്‍ പറ്റുകയും ചെയ്തു. പെട്രോള്‍ ബങ്കിനകത്ത് പൊട്ടിത്തെറിയുണ്ടായതിന്റെ കാരണങ്ങളെ കുറിച്ച് പഠിച്ചു വരികയാണെന്ന് സിവില്‍ ഡിഫന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.