ഹാജിമാര്‍ ആത്മശുദ്ധി കൈവരിക്കണം-കാന്തപുരം

Posted on: September 29, 2013 7:23 am | Last updated: September 29, 2013 at 7:23 am
SHARE

kanthapuram 2കരിപ്പൂര്‍: ഹജ്ജിനും ഉംറക്കും ഇഹ്‌റാം ചെയ്യുന്നതോടെ ദുസ്വഭാവങ്ങളില്‍ നിന്നും നീച പ്രവൃത്തികളില്‍ നിന്നും മുക്തി നേടുകയും ആത്മശുദ്ധി കൈവരിക്കുകയും ചെയ്യണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്‌ബോധിപ്പിച്ചു.
ഹാജിമാര്‍ക്ക് യാത്രാ മംഗളം നേരാന്‍ ഹജ്ജ് ക്യാമ്പില്‍ എത്തിയതായിരുന്നു കാന്തപുരം. സുബ്ഹി ജമാഅത്ത് നിസ്‌കാരത്തിനും പ്രാര്‍ഥനക്കും നേതൃത്വം നല്‍കിയ കാന്തപുരം ഹാജിമാര്‍ക്കാവശ്യമായ ഉപദേശം നല്‍കി. ശേഷം ഹജ്ജ് ക്യാമ്പ് സന്ദര്‍ശിക്കുകയും കമ്മിറ്റി ഭാരവാഹികളുമായി ക്യാമ്പ് വിശേഷങ്ങള്‍ ആരായുകയും ചെയ്തു. ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ തൊടിയൂര്‍ കുഞ്ഞിമുഹമ്മദ് മൗലവി, സി പി സൈതലവിമാസ്റ്റര്‍, കെ വി അബ്ദു, എ.കെ അബ്ദുറഹ്മാന്‍ ഹജ്ജ് വെല്‍ഫെയര്‍ വൈസ് ചെയര്‍മാന്‍ തറയിട്ടാല്‍ ഹസന്‍സഖാഫി, സെല്‍ ഓഫീസര്‍ അബ്ദുല്‍ കരീം, സെക്രട്ടറി ഇ.സി മുഹമ്മദ് തുടങ്ങിയവര്‍ കാന്തപുരത്തെ സ്വീകരിച്ചു.