ട്രെയിനില്‍ എട്ട് വയസ്സുകാരിയെ സൈനികര്‍ ബലാത്സംഗം ചെയ്തു

Posted on: September 29, 2013 1:30 am | Last updated: September 29, 2013 at 1:30 am

rapeലക്‌നോ: ഓടുന്ന ട്രെയിനില്‍ എട്ട് വയസ്സുകാരിയെ ബി എസ് എഫ് സബ് ഇന്‍സ്‌പെക്ടറും കോണ്‍സ്റ്റബിളും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. വെള്ളിയാഴ്ച രാത്രി ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനിലാണ് സംഭവം. അംബാലയില്‍ വെച്ചാണ് പീഡനം നടന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പ്രതികളായ എസ് ഐ സുക്ഭീര്‍ സിംഗും, കോണ്‍സ്റ്റബിള്‍ രാജ്ഭിര്‍ സിംഗും മര്‍ദിച്ചവശരാക്കി. ഇരുവരെയും യാത്രക്കാര്‍ പിടികൂടി റെയില്‍വേ പോലീസിനെ ഏല്‍പ്പിച്ചു. ഇവരെ ഐ പി സി 354, 323 വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് ഐ റിയാസ് അഹ്മദ് പറഞ്ഞു.
പ്രതികള്‍ക്കെതിരെ പോസ്‌കോ നിയമം ചുമത്തുന്ന കാര്യം പോലീസ് പരിശോധിച്ചു വരികയാണ്. ന്യൂഡല്‍ഹി – ജമ്മുതാവി എക്‌സ്പ്രസിന്റെ എസ് 12 കോച്ചിലാണ് സംഭവം. പ്രതികളായ സൈനികര്‍ ഗുജറാത്തിലെ ഭുജിലേക്കുള്ള യാത്രയിലായിരുന്നു. അമ്പാല റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ആക്രമിച്ചത്. ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗുജറാത്തിലേക്കുള്ള കണക്ഷന്‍ ട്രെയിനാണിത്. മീറത്തിലേക്ക് പോകുകയായിരുന്നു പെണ്‍കുട്ടിയും കുടുംബവും. പെണ്‍കുട്ടിയെ ബലാത്കാരം ചെയ്തത് ചോദ്യം ചെയ്തതിനാണ് രക്ഷിതാക്കളെ മദ്യലഹരിയിലായിരുന്ന സൈനികര്‍ മര്‍ദിച്ചതെന്നും പോലീസ് പറഞ്ഞു.