വാഷിംഗ്ടണ്‍: വൈറ്റ് ഹൗസിന്റെ പോര്‍ട്ടികോയില്‍ ഇന്ന് അത്യപൂര്‍വമായ ഒരു കൂടിക്കാഴ്ച നടന്നു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും യു എസ് പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന അപൂര്‍വ കൂടിക്കാഴ്ച.
വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ നിന്ന് ഔദ്യോഗിക ചര്‍ച്ചക്ക് ശേഷം പുറത്തിറങ്ങി പോര്‍ട്ടികോയില്‍ നില്‍ക്കുകയായിരുന്ന പ്രധാനമന്ത്രിയുടെ അടുത്തേക്ക് ഒബാമ നടന്നുവരികയായിരുന്നു. വൈറ്റ് ഹൗസിന്റെ പ്രോട്ടോകോള്‍ ലംഘിച്ചുകൊണ്ടാണ് ഒബാമ പോര്‍ട്ടികോയിലെത്തിയത്. ഇത്തരത്തിലൊരു സംഭവം അടുത്ത കാലത്തൊന്നും തങ്ങള്‍ കണ്ടിട്ടില്ലെന്ന് വൈറ്റ് ഹൗസിലെ ജീവനക്കാര്‍ പറയുന്നു.
ഇന്ത്യന്‍ പ്രധാനമന്ത്രി എന്നതിലുപരി ഒരു സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയില്‍ മന്‍മോഹന്‍ സിംഗിനോട് ഒബാമക്ക് ബഹുമാനമുണ്ടെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറയുന്നത്.