Connect with us

International

ഭീകരതയുടെ പ്രഭവ കേന്ദ്രം പാക്കിസ്ഥാന്‍: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂയോര്‍ക്ക്ഃ അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പാക്കിസ്ഥാനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രമെന്ന് പ്രധാനമന്ത്രി കൂടിക്കാഴചക്കിടെ അഭിപ്രായപ്പെട്ടു.

പാക്കിസ്ഥാനുമായും അഫ്ഗാനിസ്ഥാനുമായും ഇരു രാജ്യങ്ങള്‍ക്കുമുള്ള ബന്ധം സംബന്ധിച്ച് ഇരു നേതാക്കളു ചര്‍ച്ച ചെയ്തു. ടെക്‌നോളജി, നിക്ഷേപം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും സഹകരിച്ച് നീങ്ങാനും കൂടിക്കാഴ്ചയില്‍ ധാരണയായതായി പ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ വാഷിംഗ്ടെണിലെത്തിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ പ്രതിനിധികളും അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ നിരുപമാറാവു അടക്കമുള്ളവരും സന്നിഹിതരായിരുന്നു. അമേരിക്ക ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സുപ്രധാനകാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വരുന്നുണ്ടെന്നും മന്‍മോഹന്‍സിംങ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിരോധ-സാമ്പത്തി കാര്യങ്ങളാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമായും ഉയര്‍ന്നുവരിക. പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് നിരുപമ റാവു പറഞ്ഞു.