മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു

Posted on: September 27, 2013 8:19 am | Last updated: September 27, 2013 at 10:35 am

mumbaiമുംബൈ: മുംബൈയിലെ ഡോക് യാര്‍ഡ് റോഡില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു.  കെട്ടിടത്തിനടിയില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.  ഇന്ന് പുലര്‍ച്ചെ 6.45 നായിരുന്നു സംഭവം.

കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടന്ന എട്ടുപേരെ രക്ഷപ്പെടുത്തി. അമ്പതോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനത്തിനുവേണ്ടി 12 യൂണിറ്റ് അഗ്നിശമനസേനാ വിഭാഗവും നാല് ആംബുലന്‍സും സ്ഥലത്തെത്തിയിട്ടുണ്ട്.സംഭവത്തില്‍ പരിക്കേറ്റ നാല് പേരെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി. ഈ വര്‍ഷം മൂന്നാംതവണയാണ് മുംബൈയില്‍ കെട്ടിടം തകര്‍ന്ന വീഴുന്നത്.

ALSO READ  'ക്രിമിനലുകളോടെന്ന പോലെ' ; ഗ്രേറ്റര്‍ മുംബൈ കോര്‍പറേഷന്റെ ചട്ടങ്ങളില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍