മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹം മത സംഘടനകളുടെ നീക്കം പൊളിഞ്ഞു: റഹീം എം എല്‍ എ

Posted on: September 27, 2013 6:06 am | Last updated: September 27, 2013 at 8:06 am

കുന്ദമംഗലം: പ്രായം തികയാത്ത പെണ്‍കുട്ടികളുടെ വിവാഹത്തിന് കാര്‍മികത്വം വഹിക്കുന്നവരെ ശരീഅത്തിന്റെ മറവില്‍ സംരക്ഷിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാനുള്ള മത സംഘടനകളുടെ നീക്കം പൊളിഞ്ഞതായി നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി ടി എ റഹിം എം എല്‍ എ.
മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ പ്രായം പതിനാറാക്കുന്നതിന് മന്ത്രി മുനീര്‍ കൊണ്ടുവന്ന വിവാദ ഉത്തരവ് ബഹുജന സമ്മര്‍ദത്താല്‍ പിന്‍വലിക്കേണ്ടിവന്ന സാഹചര്യത്തില്‍ മതസംഘടനകളെ മുമ്പില്‍ നിര്‍ത്തി അണിയറയില്‍ കളിക്കുന്നത് ആരാണെന്ന് വ്യക്തമാണ്.
മുസ്‌ലിം ലീഗിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി വിളിച്ചുചേര്‍ക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്ന മത സമൂഹത്തിന് നാണക്കേട് ബാക്കിയാക്കിയ വിവാദം അവസാനിപ്പക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.