Connect with us

Malappuram

ജില്ലയില്‍ ടൂറിസം വികസനത്തിന് സമഗ്ര പദ്ധതികള്‍

Published

|

Last Updated

മലപ്പുറം: ജില്ലയുടെ ടൂറിസം മേഖലയുടെ വികസനത്തിന് സമഗ്ര പദ്ധതിയാവിഷ്‌കരിക്കുമെന്ന് ജില്ലാ കലക്ടര്‍ കെ ബിജു അറിയിച്ചു. ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഉള്‍പ്പെടുന്ന വിധത്തിലാണ് പദ്ധതി നടപ്പാക്കുക. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങള്‍, തീരദേശ മേഖല, വനപ്രദേശങ്ങള്‍, പ്രകൃതി രമണീയമായ സ്ഥലങ്ങള്‍, സംസ്‌കാരിക കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി പ്രത്യേക ടൂറിസ്റ്റ് സര്‍ക്യൂട്ടുകളുണ്ടാകും.
സംസ്‌കാരിക നായകന്‍മാരുടെ ജന്മസ്ഥലങ്ങളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കുന്നതിനും ആകര്‍ഷണ കേന്ദ്രങ്ങളാക്കുന്നതിനും നടപടിയുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ടൂറിസം പാര്‍ക്കുകള്‍ നിര്‍മിക്കും. ആയൂര്‍വേദ ചികിത്സയുമായി ബന്ധപ്പെടുത്തി ടൂറിസം സര്‍ക്യൂട്ട് രൂപപ്പെടുത്തി വിദേശരാജ്യങ്ങളില്‍ വന്‍ പ്രചാരണം നല്‍കും. ബീച്ചുകളില്‍ സൗന്ദര്യവത്കരണത്തോടൊപ്പം ബോട്ടിംഗ് സൗകര്യവുമൊരുക്കും. ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി 11.76 കോടിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നുണ്ട്. വിവിധ ടൂറിസം പദ്ധതികള്‍ക്ക് അനുവദിച്ച തുക ലക്ഷത്തില്‍: ആഢ്യന്‍പാറ ഇക്കോ ടൂറിസം വില്ലേജ് 78, കേരളാംകുണ്ട് വെള്ളച്ചാട്ടം 100, കരുവാരക്കുണ്ട് ചേറുമ്പ് ഇക്കോ വില്ലേജ് 200, വള്ളിക്കുന്ന് പക്ഷി സങ്കേതം 40, ശാന്തിതീരം സൈഡ് വാക്ക് 140, പടിഞ്ഞാറേക്കര 78, ഒട്ടുമ്പുറം ബീച്ച് 120, നിലമ്പൂര്‍ തേക്ക് മ്യൂസിയം 40, നിലമ്പൂര്‍ ഫോറസ്റ്റ് ബംഗ്ലാവ് മ്യൂസിയമാക്കി മാറ്റുന്നതിന് 50, നിലമ്പൂര്‍ ഉണര്‍വ് പദ്ധതി 75, മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം 55, വണ്ടൂര്‍ ടൗണ്‍ സ്‌ക്വയര്‍ 200 ലക്ഷം രൂപയുടെയും പദ്ധതി പുരോഗമിക്കുകയാണ്. കടലൂണ്ടിപ്പുഴയോരം നടപ്പാത, ആംഫി തിയേറ്റര്‍ എന്നിവയുടെ നിര്‍മാണം മൂന്ന് മാസത്തിനകം പൂര്‍ത്തിയാകുമെന്ന് കലക്ടര്‍ അറിയിച്ചു.