ഭരണം സുതാര്യമാവണമെന്ന് ചെന്നിത്തല

Posted on: September 26, 2013 7:17 pm | Last updated: September 26, 2013 at 7:23 pm

ramesh chennithala

തിരുവനന്തപുരം: ഭരണം കൂടുതല്‍ സുതാര്യമാവണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. നെയ്യാറ്റിന്‍കരയില്‍ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ ഭരണാധികാരികള്‍ക്ക് ഒന്നും മറിച്ചുവെക്കാനാവില്ല. സത്യങ്ങള്‍ എത്ര മൂടിവെച്ചാലും പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തുടര്‍ച്ചയായി ആരോപണത്തില്‍ പെടുന്ന പശ്ചാത്തലത്തിലാണ് രമേശ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.