ഇ ടി ബഷീര്‍ വര്‍ഗീയവാദിയെന്ന് ആര്യാടന്‍

Posted on: September 26, 2013 4:33 pm | Last updated: September 26, 2013 at 4:33 pm

aryadan-muhammad_11_0_0മലപ്പുറം: മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ വര്‍ഗീയവാദിയാണെന്ന് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ്. വളാഞ്ചേരിയില്‍ എന്‍ ജി ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ആര്യാടന്‍ തന്നെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടാണ് ഇക്കാര്യം പറഞ്ഞത്.

‘ആ ഇ.ടി ബഷീര്‍ ഒന്നാന്തരം വര്‍ഗീയ വാദിയാണ്. നമ്മളെന്തിനാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുന്നത്? എല്ലാത്തിനും അവര്‍ തന്നെ മതിയെന്നാണല്ലോ ലീഗ് പറഞ്ഞത്’ ആര്യാടന്‍ പറഞ്ഞു.