മുംബൈ ബലാത്സംഗം: പ്രതിയെ കാണാതായി; കണ്ടെത്തി

Posted on: September 26, 2013 4:25 pm | Last updated: September 26, 2013 at 4:25 pm
SHARE

mumbai_rape_accusedമുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളിലൊരാളെ കാണാതായി. മണിക്കൂറുകള്‍ക്കകം കണ്ടെത്തുകയും ചെയ്തു. സിറാജുല്‍ റഹ്മാന്‍ എന്ന പ്രതിയെ കാണാതായെന്ന് താനെ ജയില്‍ അധികൃതര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളും ഇത് സ്ഥിരീകരിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം സിറാജിനെ ജയിലിനുള്ളില്‍ തന്നെ കണ്ടെത്തുകയായിരുന്നു.