നടി പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന് പങ്കുണ്ടെന്ന് അമ്മ

Posted on: September 26, 2013 11:46 am | Last updated: September 26, 2013 at 11:46 am

JAYALAKSHMIകൊച്ചി: നടി പ്രിയങ്കയുടെ മരണത്തില്‍ ഫയാസിന് പങ്കുണ്ടെന്ന് നടിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍. പ്രിയങ്കയുടെ മരണം ആത്മഹത്യയല്ലെന്നും ഫയാസും സുഹൃത്തുക്കളും പീഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നും പ്രിയങ്കയുടെ അമ്മ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫയാസ് മകളെ ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്നും മന്ത്രിമാരടക്കമുള്ളവരുമായി ബന്ധമുണ്ടെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു. 2011 നവംബര്‍ 26നായിരുന്നു വയനാട് സ്വദേശിയായ പ്രിയങ്ക കോഴിക്കോട് അശോകപുരത്തുള്ള ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.