ലോക വയോജന ദിനം ദേശീയ വാരാചരണം

Posted on: September 26, 2013 5:44 am | Last updated: September 26, 2013 at 7:44 am

പെരിന്തല്‍മണ്ണ: പ്രായമായവരോട് ബഹുമാനിക്കുക എന്നതും മതപരമായും മനുഷ്യന്റെ ധര്‍മപരവുമായ ഒരു കര്‍ത്തവ്യമാണെന്ന് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് പറഞ്ഞു. ലോകവയോജനദിനം ദേശീയവാരാചരണം പെരിന്തല്‍മണ്ണ ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍മെഡിക്കല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച വാരാചരണ പരിപാടിയില്‍ ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ. കെ വി ദേവദാസ് അധ്യക്ഷത വഹിച്ചു. അഡ്വ.ടി പി അബു സ്വാഗതം പറഞ്ഞു. അബ്ദുസ്സമദ് സമദാനി എം പി മുഖ്യപ്രഭാഷണം നടത്തി. സുഹ്‌റ മമ്പാട്, നിഷി അനില്‍രാജ്, പി കെ അബൂബക്കര്‍ഹാജി, ഡോ. എ വി ജയകൃഷ്ണന്‍, ഡോ.വി യു സീതി പ്രസംഗിച്ചു. ഇന്ന് വയോജനങ്ങള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും ഹെല്‍ത്ത് ചെക്കപ്പ് ക്യാമ്പും ടൗണ്‍ഹാളില്‍ നടക്കും. രാവിലെ 11ന് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും.