ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധി സേവാകേന്ദ്രം ശിലാസ്ഥാപനം 28 ന്‌

Posted on: September 26, 2013 7:36 am | Last updated: September 26, 2013 at 7:36 am

കോഴിക്കോട്: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലും ബ്ലോക്കിലെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളിലും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ഭാരത് നിര്‍മാണ്‍ രാജീവ് ഗാന്ധി സേവാ കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ഈ മാസം 28 ന് ഉച്ചക്ക് ഒരു മണിക്ക് ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശ് നിര്‍വഹിക്കും.
ചടങ്ങില്‍ എം കെ രാഘവന്‍ എം പി അധ്യക്ഷത വഹിക്കും. എം ഐ ഷാനവാസ് എം പി, എം എല്‍ എമാരായ പി ടി എ റഹീം, സി മോയിന്‍കുട്ടി, എ കെ ശശീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, ജില്ലാ കലക്ടര്‍ സി എ ലത പങ്കെടുക്കും.
തുടര്‍ന്ന് നൂറ് തൊഴില്‍ദിനം പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണവും കൂടുതല്‍ ഫണ്ട് ചെലവഴിച്ചതും കൂടുതല്‍ തൊഴില്‍ നല്‍കിയതുമായ പഞ്ചായത്തുകളെയും പൈക്ക വിജയികളെ ആദരിക്കലും നടക്കും.