Connect with us

International

രഹസ്യം ചോര്‍ത്തല്‍; അമേരിക്കക്കെതിരെ ശക്തമായ വിമര്‍ശവുമായി യു എന്നില്‍ ബ്രസീല്‍

Published

|

Last Updated

ബ്രസീലിയ: ഇലക്‌ട്രോണിക് ചാരപ്രവൃത്തി നടത്തിയതിന് യു എസിനെതിരെ ബ്രസീലിന്റെ വിമര്‍ശം വീണ്ടും. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫാണ് യു എന്‍ പൊതു സഭയില്‍ അമേരിക്കയുടെ ഇലക്‌ട്രോണിക് ചാരപ്രവൃത്തി ഉന്നയിച്ചത്. അനധികൃത കടന്നുകയറ്റം തടയാന്‍ ബ്രസീല്‍ സാങ്കേതിക സംവിധാനങ്ങള്‍ പരിപോഷിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ചാരപ്രവൃത്തി തടയാന്‍ ആഗോളതലത്തില്‍ സഹകരണം വേണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ചാരപ്രവര്‍ത്തനം ഓരോ രാജ്യത്തിന്റെയും പരമാധികാരത്തിനെതിരെയുള്ള കടന്നുകയറ്റമാണെന്നും ഇത് തീവ്രവാദമായി കണക്കാക്കണമെന്നുമാണ് ബ്രസീലിന്റെ ആവശ്യം.
ബ്രസീലിന്റെ ഔദ്യോഗിക മെയിലുകള്‍ ഉള്‍പ്പെടെ അമേരിക്ക ചോര്‍ത്തിയെന്ന വിവരം എഡ്വേര്‍ഡ് സ്‌നോഡനാണ് പുറത്ത് വിട്ടത്. തുടര്‍ന്ന് അമേരിക്കന്‍ സന്ദര്‍ശനം ബ്രസീലിയന്‍ പ്രസിഡന്റ് റദ്ദാക്കിയിരുന്നു. ബ്രസീല്‍ അമേരിക്കയുമായി അകലുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതിനിടെയാണ് ബ്രസീല്‍ പ്രസിഡന്റ് അമേരിക്കയുടെ ചാരപ്രവര്‍ത്തനത്തിനെതിരെ രംഗത്ത് വരുന്നത്. ചാരപ്രവര്‍ത്തനം ചെറുക്കാന്‍ സൗഹൃദ രാജ്യങ്ങള്‍ തമ്മില്‍ യോജിച്ചുള്ള പ്രവര്‍ത്തനം വേണമെന്ന് ബ്രസീല്‍ ആവശ്യപ്പെടുന്നു. യു എസ് സാമാന്യ മര്യാദയും മനുഷ്യാവകാശവും കവരുകയാണെന്ന് അവര്‍ പറഞ്ഞു. ഇത്തരം കാര്യങ്ങളില്‍ യു എസ് പ്രസിഡന്റ് ബോധവാനാകണമെന്നും അവര്‍ പറഞ്ഞു.

Latest