തനിക്ക് ഉന്നതരുമായി ബന്ധമില്ലെന്ന് ഫയാസ്

Posted on: September 25, 2013 12:18 pm | Last updated: September 25, 2013 at 12:18 pm

കൊച്ചി: ഉന്നത ഉദ്യോഗസ്ഥരുമായോ രാഷ്ട്രീയ നേതാക്കളുമായോ തനിക്ക് ബന്ധമില്ലെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നും സ്വര്‍ണകടത്ത് കേസില്‍ അറസ്റ്റിലായ ഫയാസ് മാധ്യമങ്ങളോട് പറഞ്ഞു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു ഫയാസിന്റെ പ്രതികരണം.