Connect with us

International

പാക് ഭൂകമ്പത്തില്‍ മരണം 200 കവിഞ്ഞു

Published

|

Last Updated

ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തില്‍ മരണം 200 കവിഞ്ഞു. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂചലനം ഇന്നലെ വൈകുന്നേരം 4.29നാണ് ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

അതിനിടെ ഭൂകമ്പത്തെ തുടര്‍ന്ന് പാക് തുറമുഖ പട്ടണമായ ഗ്വാഡറിന് സമീപം അറബിക്കടലില്‍ പുതിയ ദ്വീപ് രൂപപ്പെട്ടു. 40 അടിയോളം ഉയരമുള്ള ദ്വീപ് കരയില്‍ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തായാണ് രൂപപ്പെട്ടിരിക്കുന്നത്. ഈ പ്രതിഭാസം കാണാന്‍ നൂറുകണക്കിനാളുകളാണ് ഇങ്ങോട്ട് എത്തിക്കൊണ്ടിരിക്കുന്നത്.

ബലൂചിസ്ഥാനിലെ അവരാന്‍ എന്ന സ്ഥലത്ത് ഭൂഗര്‍ഭത്തില്‍ 23 കിലോ മീറ്റര്‍ താഴച്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. കറാച്ചി, ഹൈദരാബാദ്, ലാര്‍ക്കാന എന്നിവിടങ്ങളിലും സിന്ധ് പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടു.

Latest