പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് മന്‍മോഹന്‍

Posted on: September 25, 2013 11:13 am | Last updated: September 25, 2013 at 11:13 am

manmohanന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. യു എന്‍ പൊതുസഭയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കാന്‍ യാത്രതിരിക്കുന്നതിന് മുമ്പാണ് പ്രധാനമന്ത്രി ഇക്കാര്യമറിയിച്ചത്. യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

യു എസ് സന്ദര്‍ശത്തിനിടെ നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍ രാജ്യങ്ങളുടെ നേത്താക്കളുമായയും മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച്ച നടത്തും. അതിര്‍ത്തി തര്‍ക്കങ്ങള്‍ വീണ്ടും സജീവമായ ശേഷം ആദ്യമായാണ് മന്‍മോഹന്‍-നവാസ് ഷരീഫ് കൂടിക്കാഴച്ച നടക്കുന്നത്.