കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടു

Posted on: September 25, 2013 10:14 am | Last updated: September 25, 2013 at 10:14 am

hajj pilgrimage (6)മലപ്പുറം: കേരളത്തില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹാജിമാരുടെ ആദ്യസംഘം കരിപ്പൂരില്‍ നിന്ന് പുറപ്പെട്ടു. രാവിലെ 9.05നാണ് ഹാജിമാരേയും വഹിച്ചുകൊണ്ടുള്ള സൗദി എയര്‍ ലൈന്ഡസിന്റെ വിമാനം യാത്ര പുറപ്പെട്ടത്. വിമാനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു. 146 പുരുഷന്‍മാരും 154 സ്ത്രീകളുമടക്കം 300 യാത്രക്കാരാണ് ആദ്യ വിമാനത്തില്‍ യാത്രയായത്.

ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍, ഇ ടി മഹമ്മദ് ബഷീര്‍ എം പി, എം ഐ ഷാനവാസ് എം പി, കെ എന്‍ എ ഖാദര്‍ എം എല്‍ എ, അഡ്വ എം ഉമ്മര്‍ എം എല്‍ എ, അബ്ദുറഹ്മാന്‍ രണ്ടത്താണി എം എല്‍ എ, സി പി മുഹമ്മദ് എം എല്‍ എ എന്നിവര്‍ ഫഌഗ് ഓഫ് ചടങ്ങില്‍ പങ്കെടുത്തു.

അടുത്ത വിമാനം വൈകീട്ട് 4.05ന് പുറപ്പെടും.