മധുരയില്‍ പടക്കനിര്‍മാണ ശാലയില്‍ സ്‌ഫോടനം; നാല് മരണം

Posted on: September 25, 2013 8:36 am | Last updated: September 25, 2013 at 8:36 am

padakkamമധുര: മധുരക്കു സമീപം വടക്കന്‍പട്ടീലില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പെടെ നാലു പേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി സൂക്ഷിച്ചിരുന്ന വെടി മരുന്നിനു തീപിടിച്ചാണ് സ്‌ഫോടനം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇതേതുടര്‍ന്ന് പടക്കനിര്‍മാണ ശാലയുടെ അംഗീകാരം ജില്ലാ കലക്ടര്‍ റദ്ദാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.