അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു

Posted on: September 25, 2013 12:27 am | Last updated: September 25, 2013 at 12:27 am

വെള്ളാരംകുന്ന്: കല്‍പറ്റ നഗരസഭയില്‍ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി ആരംഭിച്ചു.നഗരസഭ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും പാവപ്പെട്ട ജനവിഭാഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഈ പദ്ധതിയില്‍ 1994 പേരാണ് നഗരസഭയില്‍ പേര് രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വെള്ളാരംകുന്നില്‍ എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ കെ വത്സല, ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ എ പി ഹമീദ്, വികസകാര്യ ചെയര്‍മാന്‍ അഡ്വ. ടി ജെ ഐസക്, പൊതുമരാമത്ത് ചെയര്‍പേഴ്‌സണ്‍ വി പി ശോശാമ്മ, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, കലാകായിക-വിദ്യാഭ്യാസ സമിതി ചെയര്‍മാന്‍ കേയംതൊടി മുജീബ്, കൗണ്‍സിലര്‍മാരായ സനിതജഗദീഷ്, പി കെ അബു, കെ പ്രകാശ്, കെ ജോസ്, ടി ജി ബീന, മുനിസിപ്പല്‍ എന്‍ജിനീയര്‍ ലയണ്‍ ഹാര്‍വി സ്ഫടികം, മുനിസിപ്പല്‍ സെക്രട്ടറി കുര്യന്‍ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.