കുടുംബ ബന്ധങ്ങളില്‍ സ്‌നേഹം പകരുക – ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍

Posted on: September 24, 2013 7:30 pm | Last updated: September 24, 2013 at 7:46 pm

ജിദ്ദ: കുടുംബത്തെ പോറ്റാനുള്ള പ്രവാസ ജീവിതത്തിനിടയില്‍ കുടുംബവുമായി എപ്പോഴും ബന്ധപ്പെട്ടു കൊണ്ട് അവരുടെ ധാര്‍മ്മിക ജീവിതത്തിന് ഇടപെടുന്നവരായിരിക്കണം മലയാളി പ്രവാസികളെന്ന് എസ്.വൈ.എസ് ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീര്‍ ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍. ഐ.സി.എഫ് സെന്‍ട്രല്‍ കമ്മിറ്റി ജിദ്ദാ ശറഫിയ്യ മര്‍ഹബയില്‍ സംഘടിപ്പിച്ച ഹാജിമാര്‍ക്കുള്ള സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യമാരോടും മാതാപിതാക്കളോടും മക്കളോടുമുള്ള കടമകള്‍ നിറവേറ്റാന്‍ ബാധ്യസ്ഥരായവര്‍ ഗള്‍ഫിലെത്തി അധാര്‍മ്മിക ജീവിതത്തിലേര്‍പ്പെട്ട് കുടുംബത്തെ അനാഥമാക്കുന്ന അവസ്ഥ ഉണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. ശാഫി മുസ്‌ലിയാര്‍ അധ്യക്ഷ വഹിച്ചു. അബ്ദുല്‍ ഗഫൂര്‍ വാഴക്കാട് സ്വാഗതവും മാനുപ്പ കേരള നന്ദിയും പറഞ്ഞു.

ALSO READ  എസ് വൈ എസ് സാന്ത്വനവും ഐ സി എഫും കൈകോര്‍ത്തു; സഊദിയിലെ ബെംഗളൂരു സ്വദേശിക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിച്ച് നല്‍കി