എസ് വൈ എസ് കൊണ്ടോട്ടി സോണ്‍ പഠിപ്പുര ക്യാമ്പ്‌

Posted on: September 24, 2013 12:51 pm | Last updated: September 24, 2013 at 12:51 pm

കൊണ്ടോട്ടി: സംഘടനാ ശാക്തീകരണ ഭാഗമായി നടന്നു വരുന്ന എസ് വൈ എസ് പഠിപ്പുര ക്യാമ്പ് കൊണ്ടോട്ടി സോണ്‍ ക്യാമ്പ് ബുഖാരി ഇഗ്ലീഷ് സ്‌കൂളില്‍ നടന്നു. സുലൈമാന്‍ മുസ്‌ലിയാര്‍ കിഴിശ്ശേരി ഉദ്ഘാടനം ചെയ്തു. അഹ്‌ലുസ്സുന്നയുടെ ആദര്‍ശം, ദഅ്‌വത്ത്, ആറ്റിറ്റിയൂട്, പബ്ലിക് റിലേഷന്‍ പദ്ധതി പഠനം, വിദാഅ് എന്നീ വിഷയങ്ങളില്‍ പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദലി സഖാഫി കൊളപ്പുറം, മുഈനുദ്ദീന്‍ സഖാഫി പെരിന്തല്‍മ്മണ്ണ, ശമീര്‍ മാസ്റ്റര്‍ കോട്ടക്കല്‍, ബഷീര്‍ മാസ്റ്റര്‍, കരുവള്ളി അബ്ദുര്‍റഹീം ക്ലാസെടുത്തു. സി മുഹമ്മദലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കെ കമ്മുക്കുട്ടി സ്വാഗതവും ലത്തീഫ് മാസ്റ്റ് നന്ദിയും പറഞ്ഞു.