കെ എസ് ആര്‍ ടി സി സപ്ലൈക്കോ പമ്പുകളില്‍ നിന്ന് ഡീസല്‍ നിറക്കാന്‍ തുടങ്ങി

Posted on: September 24, 2013 8:58 am | Last updated: September 24, 2013 at 8:58 am

KSRTC-LOGOതിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസുകള്‍ സപ്ലൈക്കോ പമ്പുകളില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങി. പുലര്‍ച്ചെ നാല് മണി മുതല്‍ ഏഴു വരെയാണ് ഇന്ധനം നിറക്കുന്നത്. സിവില്‍ സപ്ലൈസിന് കീഴിലെ പമ്പുകളില്‍ നിന്നും സ്വകാര്യ പമ്പുകളില്‍ നിന്നും ഡീസല്‍ നിറക്കാന്‍ കഴിഞ്ഞ ദിവസം കെ എസ് ആര്‍ ടി സി തീരുമാനിച്ചിരുന്നു.
സിവില്‍ സപ്ലൈസിനുള്ള 38 പമ്പുകളില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്. കെ എസ് ആര്‍ ടി സി എല്ലാ ഡിപ്പോകള്‍ക്ക് സമീപവും സിവില്‍ സപ്ലൈസ് പമ്പുകള്‍ ഇല്ലാത്തതിനാല്‍ സ്വകാര്യപമ്പുകളില്‍ നിന്നും ഇന്ധനം നിറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നാളെമുതല്‍ മാത്രമേ ഇത് സാധിക്കൂ.