കെനിയയില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ മോചിപ്പിച്ചു

Posted on: September 24, 2013 8:38 am | Last updated: September 24, 2013 at 8:38 am
SHARE

keniya-shopping-mallനെയ്‌റോബി: കെനിയന്‍ സലസ്ഥാനത്ത് ഷോപ്പിംഗ് മാളില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാളിന്റെ നിയന്ത്രണം പൂര്‍ണമായി സൈന്യം ഏറ്റെടുത്തു. ട്വിറ്ററിലാണ് കെനിയന്‍ ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

69 പേര്‍ തീവ്രവാദി ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടു. 175 പേര്‍ക്ക് പരുക്കുണ്ട്. 200 പേരെയാണ് മാളില്‍ നിന്ന് ഇതുവരെ രക്ഷപ്പെടുത്തിയത്. കൊല്ലപ്പെട്ടവരില്‍ രണ്ട് ഇന്ത്യക്കാരുമുണ്ട്.

ഭീകരാക്രമണം അല്‍ശബാബ് മാത്രമല്ല മറ്റു ഭീകരസംഘടനകളും ചേര്‍ന്ന് നടത്തിയതാണെന്നാണ് സൈന്യം കരുതുന്നത്.