നെയ്‌റോബി സായുധ അക്രമങ്ങളെ ഖത്തര്‍ അപലപിച്ചു

Posted on: September 23, 2013 3:42 pm | Last updated: September 23, 2013 at 3:42 pm

QNA_QatarFlag_New2728052013ദോഹ: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബി വെസ്റ്റ് ലാന്‍ഡ്‌സ് പ്രവിശ്യയിലെ വെസ്റ്റ് ഗേറ്റില്‍ നടന്ന സായുധ അക്രമങ്ങളെ ഖത്തര്‍ ശക്തമായ ഭാഷയില്‍ അപലപിച്ചു. അക്രമത്തില്‍ നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.ബ്രിട്ടന്‍, ഫ്രാന്‍സ്, കാനഡ, അമേരിക്ക തുടങ്ങിയിടങ്ങളില്‍ നിന്നുള്ള നിരപരാധികളാണ് അക്രമത്തിനിരയായത്.മനുഷ്യത്വ രഹിതവും നീചവുമായ ഇത്തരം അക്രമങ്ങളെ ചെറുക്കുന്നതില്‍ ഖത്തര്‍ എക്കാലവും ഈ രാജ്യങ്ങള്‍ക്കൊപ്പം നിലയുറപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പ് വ്യക്തമാക്കി. സമാധാനവും സന്തോഷവും തകര്‍ക്കുന്നതും നിരപരാധികളുടെ ജീവന്‍ അപഹരിക്കുന്നതുമായ നീക്കങ്ങളെ ഒറ്റക്കെട്ടായി നേരിടണം.ഇത്തരം ക്രൂരതകള്‍ കാണിക്കുന്നവരെ നീതിക്കു മുമ്പില്‍ കൊണ്ട് വന്നു അര്‍ഹമായ ശിക്ഷലഭ്യമാക്കണമെന്നും ഖത്തര്‍ ആവശ്യപ്പെട്ടു.