Connect with us

Kasargod

എസ് വൈ എസ് പഠിപ്പുരകള്‍ക്ക് ആവേശകരമായ തുടക്കം

Published

|

Last Updated

കാസര്‍കോട്: സംഘടനാ ശാക്തീകരണം ലക്ഷ്യംവെച്ച് എസ് വൈ എസ് സംഘടിപ്പിക്കുന്ന സമഗ്ര പരിശീലന പദ്ധതിയായ പഠിപ്പുരകള്‍ക്ക് ജില്ലയില്‍ ആവേശകരമായ തുടക്കം.
സംസ്ഥാനതലത്തില്‍ നടന്ന പണിപ്പുരയുടെയും ജില്ലാതലങ്ങളില്‍ നടന്ന പാഠശാലകളുടടെയും തുടര്‍ച്ചയായാണ് സോണ്‍ തലങ്ങളില്‍ പഠിപ്പുരകള്‍ സംഘടിപ്പിച്ചുവരുന്നത്.
കാസര്‍കോട് സോണ്‍ പഠിപ്പുര മൊഗ്രാല്‍ പുത്തൂര്‍ കോട്ടക്കുന്നില്‍ സോണ്‍ വൈസ് പ്രസിഡന്റ് സയ്യിദ് അലവി തങ്ങളുടെ അധ്യക്ഷതയില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂര്‍ സോണ്‍ പഠിപ്പുര സോണ്‍ പ്രസിഡന്റ് എന്‍ ടി പി ഇസ്മാഈല്‍ സഅദിയുടെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു.
അഹ്‌ലുസ്സുന്നയുടെ ആദര്‍ശം, ദഅ്‌വത്ത്, മനോഭാവം, പദ്ധതി പഠനം, ഓഫീസ് ഭരണം, പബ്ലിക് റിലേഷന്‍സ്, മീഡിയ, വിദാഅ് തുടങ്ങിയ സെഷനുകള്‍ക്ക് സംസ്ഥാനകമ്മിറ്റിയുടെ പരിശീലനം നേടിയ റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങള്‍ നേതൃത്വം നല്‍കി.
സുലൈമാന്‍ കരിവെള്ളൂര്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, ബശീര്‍ പുളിക്കൂര്‍, ഹസ്ബുല്ലാഹ് തളങ്കര, അശ്‌റഫ് കരിപ്പൊടി, ടി പി നൗഷാദ്, എം പി അബ്ദുല്ല ഫൈസി, ഹംസ മിസ്ബാഹി ഓട്ടപടവ്, അബ്ദുറഹ്മാന്‍ മദനി പടന്ന തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയമവതരിപ്പിച്ചു.

 

Latest