കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിവരക്കേടെന്ന് ആര്യാടന്‍

Posted on: September 22, 2013 7:05 pm | Last updated: September 22, 2013 at 7:35 pm
SHARE

aryadan_5മലപ്പുറം: കോണ്‍ഗ്രസ്സ് ജയിച്ച മണ്ഡലങ്ങളില്‍ പാറിയത് ലീഗിന്റെ പതാകയാണെന്ന കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന വിവരക്കേടാണെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ജയിച്ച മണ്ഡലങ്ങളില്‍ എല്ലാ പാര്‍ട്ടികളുടേയും പതാക പാറിയിട്ടുണ്ട്. എല്ലാ ഘടക കക്ഷികളുടേയും പരിശ്രമ ഫലമാണ് യു ഡി എഫിന്റെ വിജയമെന്നും ആര്യാടന്‍ പറഞ്ഞു.

ഇന്ന് നടന്ന വയനാട് ലോക്‌സഭാ മണ്ഡലം മുസ്ലിം ലീഗ് കണ്‍വന്‍ഷനിലാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ്സ് ജയിച്ചടത്തെല്ലാം പാറിയത് ലീഗിന്റെ പതാകയാണെന്ന പ്രസ്താവന നടത്തിയത്.