ക്വാലാലംപൂര്‍: ക്വാലാലംപൂരില്‍ സമാപിച്ച പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ അത്‌ലറ്റിക്‌സ് കിരീടം മലേഷ്യക്ക്. ഇന്ത്യ രണ്ടാം സ്ഥാനം നേടി. മലേഷ്യയും ഇന്ത്യയും 12 സ്വര്‍ണം നേടിയെങ്കിലും വെള്ളി മെഡലുകള്‍ കൂടുതല്‍ മലേഷ്യയാണ് നേടിയത്. ഇതോടെ കിരീടം മലേഷ്യക്ക് സ്വന്തമായി. മലേഷ്യക്ക് 14ഉം ഇന്ത്യക്ക് 11ഉം വെള്ളിയാണ് ലഭിച്ചത്.