മണ്ണാര്‍ക്കാട്: ഒ എന്‍ വി കുറുപ്പിന്റെ പെങ്ങള്‍ എന്ന കവിത മനോഹരമായി ആലപിച്ച് ഹൈസ്‌കൂള്‍ വിഭാഗം കവിതാപാരായണത്തില്‍ കെ അബ്ദുല്‍ ഗഫൂര്‍ ഒന്നാമതായി. കൂടാതെ ഉറുദു ഗാനത്തില്‍ എ പ്ലസ് ഗ്രേഡോടെ ഒന്നാം സ്ഥാനവും ഈ വിദ്യാര്‍ഥി നേടിയെടുത്തു. മലപ്പുറം തിരൂരങ്ങാടി ഡിവിഷനില്‍ നിന്നാണ് ഗഫൂര്‍. ബി എസ് സി വിദ്യാര്‍ഥിയായ സഹോദരന്‍ ആദിലാണ് കവിത തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം ആലപ്പുഴയില്‍ നടന്ന സംസ്ഥാന സാഹിത്യോത്സവില്‍ അറബിഗാനം, സംഘഗാനം എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയിരുന്നു. ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിയാണ്.