ഏജന്‍സി ഗോഡൗണില്‍ സംഘര്‍ഷാവസ്ഥ

Posted on: September 21, 2013 12:14 am | Last updated: September 21, 2013 at 12:14 am

മട്ടന്നൂര്‍: പാചകവാതക സിലിണ്ടര്‍ ആവശ്യപ്പെട്ട് ഉപഭോക്താക്കള്‍ ഏജന്‍സി ഗോഡൗണില്‍ സംഘടിച്ചെത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇന്നലെ രാവിലെ മട്ടന്നൂര്‍ ടി ആര്‍ ഗ്യാസ് ഏജന്‍സിയിലെത്തിയ ഉപഭോക്താക്കള്‍ ഗ്യാസ് സിലിണ്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഓര്‍ഡര്‍ നല്‍കി മാസങ്ങളായിട്ടും സിലിണ്ടര്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് നിരവധി പേര്‍ ഓഫീസിലെത്തിയത്. സിലിണ്ടറുകള്‍ വീട്ടില്‍ എത്തിച്ചുതരാമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഉപഭോക്താക്കള്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. ഏറെ നേരത്തെ ബഹളത്തിനൊടുവില്‍ മുഴുവന്‍ പേര്‍ക്കും ഗ്യാസ് സിലിണ്ടറുകള്‍ നല്‍കി.