മാപ്പിളപ്പാട്ടിന്റെ വേറിട്ട ശൈലികള്‍ സ്വീകരിച്ച് നാസര്‍ മേച്ചേരി ശ്രദ്ധേയനാകുന്നു

Posted on: September 21, 2013 12:06 am | Last updated: September 21, 2013 at 12:06 am

മണ്ണാര്‍ക്കാട്: മാപ്പിളപ്പാട്ടിന്റെ് വേറിട്ട ശൈലികള്‍ സ്വീകരിച്ച് നാസര്‍മേച്ചേരി ശ്രദ്ധേയമാകുന്നു. പാടി പതിഞ്ഞ പതിവ് മാപ്പിളപ്പാട്ടുകളില്‍ നിന്ന് മൂല്യം ചോരാതെ പുതിയ ആവിഷക്കാരം കണ്ടെത്തി സ്വന്തമായൊരു ഇടം കണ്ടെത്തുകയാണ് അദ്ദേഹം.
കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഇദ്ദേഹത്തിന്റെ രചനകള്‍ ഇതിനകം ധാരാളം സംസ്ഥാനതല കലാമത്സരങ്ങളില്‍ മികവിന്റെ ഇശല്‍ ഈരടികളായിട്ടുണ്ട്. ജീവിച്ചിരിക്കുന്ന ചരിത്ര പുരുഷമാരെക്കുറിച്ച് ലഭ്യമായ മാപ്പിളപ്പാട്ടുകളുടെ കൂട്ടത്തില്‍ ഒന്നും തന്നെയില്ലാതെയിരിക്കുമ്പോള്‍ ജന സേവനത്തിലൂടെയും വിദ്യാഭ്യാസ- കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും നവനൂറ്റാണ്ടിന്റെ യുഗ പുരുഷനെന്ന് കാലം വിളിക്കുന്ന ഖമറുല്‍ ഉലമാ കാന്തപുരം ഉസ്താദിനെ ക്കുറിച്ച് അദ്ദേഹമെഴുതിയ തനത് മാപ്പിളപ്പാട്ട് ഇതിനകം ഹിറ്റായി കഴിഞ്ഞു.
പ്രശസ്ത മാപ്പിള കവി ഒ എം കരുവാരക്കുണ്ടിന്റെ സുഹ്‌റ ബൈത്തൂല്‍ ഇശലില്‍ പാലക്കാട് ജില്ലാ സാഹിത്യോത്സവ് വേദി കലാപ്രതിഭപ്പട്ടം നേടിയ മുഹമ്മദ് ഫാസില്‍ ഇദ്ദേഹത്തിന്റെ പ്രസ്തുത ഗാനം ആലപിച്ചപ്പോള്‍ തിങ്ങി നിറഞ്ഞ സദസിന് അതൊരു പുതിയൊരു അനുഭവമായി.
സദസ്സിന്റെ അഭ്യര്‍ഥന മാനിച്ച ഗാനം ഒരിക്കല്‍ കൂടി ഫാസില്‍ ആലപിച്ചു. സംസ്ഥാന സാഹിത്യോത്സവ് മാപ്പിളപ്പാട്ട് വേദിയിലും ഈ അനുഗ്രഹീത രചന പടയോട്ടം നടത്തുന്നു. നോളജ് സിറ്റി, ബുഖാരി ദര്‍സ്, ജനസേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കാന്തപുരം ഉസ്താദിന്റെ് വ്യക്തിത്വത്തെ പൂര്‍ണ്ണമായും ശ്രോതാക്കളില്‍ അനുഭവ ഭേദ്യമാക്കുന്നതാണ് രചന കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറി മാപ്പിളകലാ പഠനകേന്ദ്രം, ചീഫ് ഡയറ്കടര്‍, അറബിക് അധ്യാപക റിസോഴ്‌സ് പേഴ്‌സണ്‍, ഒപ്പനപ്പാട്ട. വട്ടപ്പാട്ട, മാപ്പിളപ്പാട്ട, അറബിക് കവിതകള്‍ രചനകള്‍ നടത്തുന്നു.
കഴിഞ്ഞ വര്‍ഷം ചന്ദ്രശേഖരന്‍ വധം എഴുതുകയും ജില്ലകലോത്സവത്തില്‍ അര്‍ച്ചന സംസ്ഥാന തലത്തില്‍ എ ഗ്രേഡ് നേടുകയും ചെയ്തു. മഅ്ദനിയോട് നീതി പീഠംവും ‘രണകൂടവും ചെയ്തത് ഇവയും മറ്റ് ഗാനങ്ങളും ഈ വര്‍ഷം രചന നടത്തിയിട്ടുണ്ട്.