ഏഷ്യന്‍ സ്‌കൂള്‍ മീറ്റ്: മലയാളി താരങ്ങള്‍ക്ക് സ്വര്‍ണ്ണത്തിളക്കം

Posted on: September 20, 2013 8:12 pm | Last updated: September 20, 2013 at 8:12 pm

athleticsക്വാന്റന്‍(മലേഷ്യ): മലേഷ്യയില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ സ്‌കൂള്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ മലയാളിക്കരുത്തില്‍ ഇന്ത്യ കുതിക്കുന്നു. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ മുഹമ്മദ് അഫ്‌സലും ട്രിപിള്‍ ജംപില്‍ അബ്ദുള്ള അബൂബക്കറും സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ ഇന്ത്യയുടെ അഞ്ജന തംകെയ്ക്കാണ് സ്വര്‍ണം. മലയാളി താരങ്ങളായ ബിന്‍സി ഗോപാലന്‍ 5,000 മീറ്റര്‍ നടത്തത്തില്‍ വെള്ളിയും 800 മീറ്ററില്‍ സി ബബിത വെങ്കലവും നേടി.

മീറ്റില്‍ അഞ്ച് സ്വര്‍ണമുള്‍പ്പടെ 15 മെഡലുകളുമായി ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മീറ്റില്‍ മലയാളി താരം പി യു ചിത്ര ആദ്യദിനം തന്നെ സ്വര്‍ണം നേടി യിരുന്നു. 3,000 മീറ്ററിലാണ് ചിത്രം സ്വര്‍ണം നേടിയത്. ജൂനിയര്‍ പെണ്‍കുട്ടികളുടെ ലോഗ് ജംപില്‍ വെങ്കലം നേടിക്കൊണ്ട് ജനിമോള്‍ ജോയിയും ആദ്യദിനത്തില്‍ മലയാളിയുടെ അഭിമാനം ഉയര്‍ത്തി.