Connect with us

Gulf

'ഹീലതാന്‍' കിണര്‍ വറ്റിവരണ്ടു

Published

|

Last Updated

ദോഹ: അല്‍ ഖോറിലെ ചരിത്രപ്രസിദ്ധവും പാരമ്പര്യവിശുദ്ധവുമായ “ഹീലതാന്‍” കിണര്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി വറ്റിത്താഴ്ന്നു തുടങ്ങിയത് പ്രദേശവാസികളില്‍ ഒരേ സമയം അത്ഭുതവും അമ്പരപ്പും ഉളവാക്കി. നൂറ്റമ്പത് വര്‍ഷത്തോളം പഴക്കമുള്ള ഈ കിണര്‍, പൈതൃക സവിശേഷമായ സ്ഥാനവും ഖത്തറിലെത്തുന്ന സഞ്ചാരികളുടെ പ്രധാന സന്ദര്‍ശനകേന്ദ്രങ്ങളിലൊന്നുമാണ്. വിവിധ തരം ചര്‍മ്മ രോഗങ്ങള്‍ക്ക് ശമന മാര്‍ഗമായി ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചു വരുന്നുവെന്നതിലപ്പുറം കാര്യപ്രസക്തമായ പഠനനിരീക്ഷണങ്ങള്‍ ഈ വെള്ളത്തിന്റെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. പരിസരത്തുള്ള പുതിയ കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുഴിവെട്ടും മറ്റും മൂലം ഭൂമിക്കടിയിലെ നീരൊഴുക്ക് ഗതി മാറി നീങ്ങിയതാണ് കിണര്‍വെള്ളം വറ്റിപ്പോകാന്‍ കാരണമെന്ന് വിലയിരുത്തപ്പെടുന്നു.സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തി ചരിത്രപ്രധാനമായ ഇടം സംരക്ഷിക്കുന്നതിന് സത്വരനടപടിയുണ്ടാകണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു.