ഹൃദയ രക്ത രോഗനിര്‍ണ്ണയം: പുതിയ മാര്‍ഗം വികസിപ്പിച്ചു

Posted on: September 20, 2013 6:07 pm | Last updated: September 20, 2013 at 6:07 pm

heartദോഹ: ഹൃദയരോഗങ്ങളും രക്താന്തരീയ രോഗങ്ങളും പിടി പെടാന്‍ സാധ്യതയുള്ള വ്യക്തികളെ കാലേക്കൂട്ടി അറിയുന്നതിനുള്ള നൂതന മാര്‍ഗം ഖത്തറിലെ വെല്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളേജിലെ ഒരു പറ്റം ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. ഹമദ് മെഡിക്കല്‍ സെന്ററുമായി സഹകരിച്ച്, പ്രസ്തുത രംഗത്തെ യൂറോപ്പിലെയും അമേരിക്കയിലെയും രീതികള്‍ അവലബിച്ചു നടത്തിയ പുതിയ പഠനമാണ് വിജയം കണ്ടത്. മനുഷ്യശരീരത്തിലെ ചര്‍മ്മഭാഗങ്ങളില്‍ അള്‍ട്രാസൗണ്ട് കിരണങ്ങള്‍ പ്രത്യേക അളവില്‍ പ്രയോഗിച്ചു കൊണ്ടുള്ളതാണ് ഈ പരിശോധനാരീതി . ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവും സാന്നിധ്യവും ചര്‍മ്മത്തിന്റെ സ്വഭാ വവും പരിഗണിച്ചാണ് പ്രസ്തുത പരീക്ഷണം അവലംബിക്കുന്നത്. വെല്‍ കോര്‍ണെല്‍ മെഡിക്കല്‍ കോളേജിലെ ഫിസിയോളജി ആന്‍ഡ് ബയോ ഫിസിക്‌സ് പ്രൊഫസറും പ്രശസ്ത ഗവേഷകനുമായ ഡോ.ക്യാര്സ്റ്റണ്‍ സോറി, സഹഗവേഷകന്‍ ഡോ.ടെന്നീസ് മോക്ക് എന്നിവരുടെ ശ്രമഫലമായാണ് ഇങ്ങനെയൊരു പുതിയ കണ്ടെത്താനായത്.