Connect with us

International

ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ വികസിപ്പിക്കില്ല: റൂഹാനി

Published

|

Last Updated

ടെഹ്‌റാന്‍: ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി. അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് അദ്ദേഹം നയം വ്യക്തമാക്കിയത്. യുറേനിയം സമ്പുഷ്ടീകരണ പരിപാടിയുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങളുമായുള്ള ചര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ഈയിടെ തനിക്കയച്ച കത്ത് തീര്‍ത്തും ക്രിയാത്മകവും പ്രതീക്ഷപകരുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ആണവ പരിപാടി തികച്ചും ഊര്‍ജാവശ്യത്തിനുള്ളതാണെന്ന് ഇറാന്‍ വാദിക്കുന്നു. എന്നാല്‍ ആണവായുധം വികസിപ്പിക്കാന്‍ വേണ്ടിയാണെന്ന് അമേരിക്കന്‍ നേതൃത്വത്തിലുള്ള ചേരി പ്രചരിപ്പിക്കുന്നു. യു എന്‍ ഏജന്‍സി നടത്തിയ പരിശോധനയില്‍ ഈ ആരോപണത്തിന് ഒരു തെളിവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Latest