ഓഫ്‌ലൈനിലും വീഡിയോ കാണാം; പുതിയ ആപ്ലിക്കേഷനുമായി യൂട്യൂബ്

Posted on: September 19, 2013 9:49 pm | Last updated: September 19, 2013 at 9:55 pm

YouTube_4

മൊബൈലില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തപ്പോഴും വീഡിയോ കാണാന്‍ സൗകര്യമുള്ള ആപ്ലിക്കേഷനുമായി യൂട്യൂബ്. ഓണ്‍ലൈനില്‍ ആയിരിക്കുമ്പോള്‍ ചേര്‍ക്കുന്ന വീഡിയോ നിശ്ചിത സമയത്തിനുള്ളില്‍ ഓഫ്‌ലൈന്‍ ആയിരിക്കുമ്പോഴും കാണാം എന്നതാണ് ഇതിന്റെ സൗകര്യം. നവംബര്‍ മുതല്‍ ഇത് നിലവില്‍ വരും.

ഓഫ്‌ലൈനായതിനുശേഷം പരിമിതമായ സമയത്തേക്ക് മാത്രമേ ഇത് ലഭിക്കൂ എന്നാണ് യൂട്യൂബ് അറിയിക്കുന്നത്. സൗജന്യമായിട്ടായിരിക്കും ഈ സേവനം യൂട്യൂബ് നല്‍കുന്നത്. എന്നാല്‍ സാധാരണ നല്‍കുന്ന പരസ്യം നല്‍കുന്നതായിരിക്കും.

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആപ്ലിക്കേഷന്‍ പുറത്തിറങ്ങുമ്പോള്‍ അറിയിക്കുമെന്നും യൂട്യൂബ് അറിയിച്ചു.