ഹജ്ജ് നഗരികളില്‍ ഗ്യാസ് സിലിണ്ടറുകള്‍ക്ക് നിരോധം

Posted on: September 19, 2013 12:51 pm | Last updated: September 19, 2013 at 12:51 pm

gasജിദ്ദ: ഹജ്ജുമായി ബന്ധപ്പെട്ട പുണ്യസ്ഥലങ്ങളിലൊന്നും പാചകവാതക എല്‍.പി.ജി സിലിണ്ടറുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളില്‍ തീപിടിത്തം പോലുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ പാചകവാതക സിലിണ്ടറുകളുടെ ഉപയോഗം കര്‍ശനമായി തടയണമെന്ന് ആഭ്യന്തരമന്ത്രിയും ഹജ്ജിന്റെ ഉന്നതാധികാരസമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍െ നായിഫ് ബിന്‍ അബ്ദുല്‍അസീസ് അറിയിച്ചു്. വിവിധ നാടുകളില്‍ നിന്നുള്ള ഹജ്ജ് സംഘങ്ങള്‍ക്കും മറ്റ് സന്നദ്ധ സംഘടനകള്‍ക്കെല്ലാം ഈ നിരോധനിയമം ബാധകമാണെന്ന് മന്ത്രാലയ തീരുമാനം വിശദീകരിച്ച് സിവില്‍ ഡിഫന്‍സ് ആസ്ഥാനത്തെ മാധ്യമവക്താവ് അബ്ദുല്ല ബിന്‍ സാബിത് അല്‍ ഉറാബി അല്‍ഹാരിസി വ്യക്തമാക്കി.

നിയമം ലംഘിക്കുന്നവര്‍ക്ക് 30,000 റിയാല്‍ വരെയുള്ള പിഴ ചുമത്തുന്നടക്കമുള്ള ശിക്ഷാനടപടികള്‍ കൈക്കൊള്ളുമെന്ന് അല്‍ഹാരിസി മുന്നറിയിപ്പ് നല്‍കി.