എസ്ബിഐ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് കൂട്ടി

Posted on: September 19, 2013 12:09 pm | Last updated: September 19, 2013 at 12:10 pm

sbiമുംബൈ: എസ്ബിഐ വാഹന, ഭവന വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചു. ഭവന വായ്പ 10.10 ആയാണ് കൂട്ടിയത്. നേരത്തെ ഇത് 9.95 ആയിരുന്നു. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്. വാഹന വായ്പയ്ക്ക് 10.45 ല്‍ നിന്നും 10.75 ശതമാനവുമായാണ് ഉയര്‍ത്തിയിരിക്കുന്നത്. 30 ലക്ഷത്തിന് മുകളിലുള്ള വായ്പകള്‍ക്ക് പത്തര ശതമാനമാണ് പലിശ. നിക്ഷപങ്ങള്‍ക്കുള്ള പലിശ നിരക്കും എസ്ബിഐ വര്‍ധിപ്പിച്ചിട്ടുണ്ട്്്. നിലവില്‍ ഏറ്റവും വായ്പ പലിശ കുറവുള്ള ബാങ്കാണ് എസ്ബിഐ.